Friday, January 21, 2011

കള്ള പൂച്ച

വെള്ളപ്പോച്ചoo തുടക്കകാരിയുടെ എല്ലാ പോരായ്മകളും ഉണ്ട്..എന്തെഴുതണം എന്നറിയില്ല ആര് വയ്ക്കും എന്നറിയില്ല..ആരൊക്കെയോ എഴുതാന്‍ പറഞ്ഞു..എന്തെഴുതണം എന്ന് ആരും പറഞ്ഞില്ല..പിന്നെ ആള്‍കാര്‍ പറയുന്ന പോലെ എഴുതാന്‍ എനിക്കും വയ്യ..


എപ്പഴോ ഒരു അക്കൗണ്ട്‌ ഉണ്ടാക്കി..ഇപ്പൊ സ്വന്തമായി ഒരു ലാപ് ടോപും connection കിട്ടിയപ്പോ തോന്നി ഇനി ഇതില്‍ ഒന്ന് kaiവെച്ച് കളയാം എന്ന്. വെള്ളപ്പൂച്ച എന്റെ കള്ള പൂച്ചയാണ് .. എന്നോട് പറയാതെ പിണങ്ങിപ്പോയ ഒരു വെള്ള കള്ള പൂച്ച..എന്റെ ഉറക്കമൊഴിച്ചുള്ള പരീക്ഷ രാത്രികളില്‍ മടിയില്‍ കിടന്നുറങ്ങി പുലര്‍ച്ചെ സുലുവിനു കട്ടന്‍ ചായ ഇടാന്‍ കൂട്ട് പോകാറുള്ള ഒരു തെമ്മാടി..എന്റെ അതി നിഖൂട രഹസ്യങ്ങള്‍ക്ക് ചെവി തന്നു എന്റെ പ്രാന്തുകളെ പ്രോത്സഹിപ്പിച്ചവാന്‍.. ഒടുവില്‍ അവനെ ഒറ്റയകാകി പോയതിന്റെ പരിഭവത്തില്‍ ഒടുവില്‍ തിരിച്ചു വരാതിരുന്നവന്‍..തോന്നി കട്ടഞ്ചായയില്ല അവനും ഇല്ല ..ഒറ്റയ്കായ കുറെ രാത്രികളും പകലുകളും..കുറെ പൂച്ചകള്‍ ഉണ്ട്.. പക്ഷെ വെള്ള പൂച്ചയില്ല..ഒരു വര്‍ഷം മുന്പ് എന്റെ കൊച്ചു രഹസ്യങ്ങളും കൊണ്ട് അവന്‍ പറയാതെ ഓടി പോയി..അങ്ങനെ മതി..തിരിച്ച വരില്ല എന്ന് എനിക്ക് വിശ്വസികേണ്ട..എന്റെ തുറന്നു വെച്ച പുസ്തകങ്ങളില്‍ ഇന്നും ഞാന്‍ അവനെ മണക്കുന്നു..

No comments:

Post a Comment